ചില പൊടികൈകള്‍

Started by <private> Nair on Wednesday, January 20, 2010

Participants:

  • <private> Nair
    Geni member
<private> Nair
1/20/2010 at 10:57 PM

നനഞ്ഞ ഉപ്പ് തുണികൊണ്ട് തുടച്ചെടുത്താല്‍ വെള്ളിപ്പാത്രത്തിലെ കറ നീങ്ങിക്കിട്ടും.
തൈരില്‍ മുക്കിയ തുണികൊണ്ട് തുടച്ചാല്‍ ചെമ്പുപാത്രം വേഗം വൃത്തിയാകും.
ഗ്യാസ് സ്റ്റൗവിന്റെ ചൂട് പോകുന്നതിന് മുമ്പുതന്നെ തുടച്ചാല്‍ കറകള്‍ എളുപ്പം നീങ്ങിക്കിട്ടും.
സോഡാക്കാരവും ചൂടുവെള്ളവുംകൊണ്ട് കഴുകിയാല്‍ ചെമ്പുപാത്രത്തിലെ ക്ലാവ് മാറിക്കിട്ടും.
നാരങ്ങാത്തൊലികൊണ്ട് കണ്ണാടിപ്പാത്രങ്ങള്‍ തുടച്ചെടുത്താല്‍ അവ വെട്ടിത്തിളങ്ങും.
ഗ്ലാസ് ജനാലകളില്‍ വിനാഗിരി വെള്ളംകൊണ്ട് തുടച്ച് ടോയ്‌ലറ്റ് സോപ്പിട്ട് കഴുകിയാല്‍ അവ നന്നായി തിളങ്ങും.
നീര് പിഴിഞ്ഞെടുത്ത ചെറുനാരങ്ങാതോടു കൊണ്ട് സ്റ്റീല്‍പാത്രങ്ങള്‍ കഴുകിയാല്‍ അവയ്ക്കു നല്ല തിളക്കം കിട്ടും.
പ്രഷര്‍കുക്കറില്‍ തക്കാളി അരിഞ്ഞിട്ട് തിളപ്പിച്ചാല്‍ അതിലെ കറകള്‍ നീങ്ങും.
ഉപയോഗിക്കാത്ത കറിക്കത്തിയില്‍ വാസ്‌ലിനോ, ഗ്രീസോ പുരട്ടിവെച്ചാല്‍ അവ തുരുമ്പു പിടിക്കില്ല.
പ്ലാസ്റ്റിക് ബക്കറ്റില്‍ അല്‍പം മണ്ണെണ്ണ പുരട്ടി വെയിലത്ത് വെച്ചതിനുശേഷം നല്ലപോലെ കഴുകിയെടുത്താല്‍ തിളക്കം കൂടും.
തുണിയില്‍ വിതറിയ പൊടിയുപ്പില്‍ ചൂടോടെ തേച്ചാല്‍ ഇസ്തിരിപ്പെട്ടിയിലെ കറകള്‍ നീങ്ങിക്കിട്ടും.
വാഷ്‌ബേസിനിലെ ഇരുമ്പുകറ അകറ്റാന്‍ ഉപ്പും, ടര്‍പ്പന്‍ടൈനും ചേര്‍ത്ത് നന്നായി തിരുമ്മിക്കഴുകിയാല്‍ മതി.
തിളച്ച വെള്ളത്തില്‍ വിനാഗിരി ചേര്‍ത്ത് കഴുകിയാല്‍ സിങ്കിലെ ദുര്‍ഗന്ധം മാറും.
കഞ്ഞിവെള്ളത്തില്‍ ഇടയ്ക്കിടെ കഴുകിയെടുത്താല്‍സ്ഫടികപ്പാത്രങ്ങള്‍ക്ക് തിളക്കമേറും.
കടലാസ് കീറി തുടച്ചാല്‍ കണ്ണാടിക്ക് കൂടുതല്‍ പ്രകാശം കിട്ടും.
മെഴുകുതിരിസ്റ്റാന്‍ഡില്‍ ഒട്ടിപ്പിടിച്ച മെഴുക് വേഗം ഇളകിക്കിട്ടാന്‍ അല്‍പനേരം ഫ്രിഡ്ജില്‍ വെച്ചാല്‍ മതി.
വെള്ള വസ്ത്രങ്ങള്‍ അവസാനമായി കഴുകുന്ന വെള്ളത്തില്‍ അല്‍പം ടര്‍പ്പന്‍ടൈന്‍ ചേര്‍ത്താല്‍ വസ്ത്രത്തിന് നല്ല വെണ്‍മ കിട്ടും.
ഒരു നുള്ള് ഉപ്പ് ചേര്‍ത്ത് തുടച്ചാല്‍ ഡൈനിംഗ് ടേബിളിലെ ഈച്ചശല്യം ഒഴിവാക്കാം.
ഇസ്തിരിപ്പെട്ടിയിലെ കറയും ചെളിയും നീക്കിക്കിട്ടാന്‍ ബേക്കിംഗ് പൗഡറിട്ട് തടവുക. അല്‍പം കഴിഞ്ഞ് തുണികൊണ്ട് അമര്‍ത്തിത്തടവുക.
പഞ്ചസാര പാത്രത്തില്‍ രണ്ടു മൂന്നു ഗ്രാമ്പു ഇട്ടുവെച്ചാല്‍ ഉറുമ്പു ശല്യം ഒഴിവാക്കാം.
വെള്ളിയാഭരണങ്ങള്‍ ഒരു ദിവസം മോരില്‍ ഇട്ടുവെച്ചശേഷം കഴുകിയെടുത്താല്‍ അവയ്ക്ക് നല്ല തിളക്കം കിട്ടും.
ഫഌവര്‍വെയ്‌സിലെ വെള്ളത്തില്‍ അര സ്​പൂണ്‍ ഉപ്പ് ചേര്‍ത്താല്‍ പൂക്കള്‍ കുറെ ദിവസം വാടാതെയിരിക്കും.
ലെതര്‍ചെരിപ്പില്‍ ടര്‍പ്പന്‍ടൈന്‍ പുരട്ടിവെച്ചാല്‍ പൂപ്പല്‍ പിടിക്കില്ല.
മണ്ണെണ്ണയില്‍ മുക്കിയ തുണികൊണ്ട് തുടച്ചെടുത്താല്‍ ഇലക്ട്രിക് സ്വിച്ചിലെ അഴുക്ക് വേഗം പോവും.
ആണികള്‍ തുരുമ്പിക്കാതിരിക്കാന്‍ അതില്‍ അല്‍പം മണ്ണെണ്ണ ഒഴിച്ചുവെച്ചാല്‍ മതി.
മരംകൊണ്ടുള്ള ഫര്‍ണിച്ചര്‍ ഉപകരണങ്ങളിലെ കറ മാറിക്കിട്ടാന്‍ അല്‍പം ടര്‍പ്പന്‍ടൈന്‍ തുണിയില്‍ മുക്കിത്തുടച്ചാല്‍ മതി.
മസ്ലിന്‍ തുണിയില്‍ കര്‍പ്പൂരം പൊതിഞ്ഞുവെച്ചിരുന്നാല്‍ പ്രാണിശല്യം കുറയ്ക്കാം.

Create a free account or login to participate in this discussion