ANDATHODAN KALANDER MOOPPEN's Geni Profile

Share your family tree and photos with the people you know and love

  • Build your family tree online
  • Share photos and videos
  • Smart Matching™ technology
  • Free!

KALANDER MOOPPEN ANDATHODAN

Current Location:: Pullookkara, Kannur, KL, India
Birthdate:
Immediate Family:

Widower of VADAKKAYIL KAIPANI UMMATHA
Father of PAKKI MELIYADATHU; KUNHIPATHA d/o MOOPPEN EDACHERIVEETTIL; KALANDAN MOORKOTHKANDY Edachery veettil; UMMAYYA D/O MOOPPAN VADAKKAYIL and KUNHIKADIYA D/O MOOPPAN VADAKKAYIL

Occupation: LANDLOARD
Last Updated:

About ANDATHODAN KALANDER MOOPPEN

                                                                               HISTORY
അണ്ടത്തോടൻ കുടുംബത്തിൻറെ വേരുകൾ തേടിയുള്ള യാത്രയിൽ ചിതറിക്കിടക്കുന്ന കുടുംബാംഗങ്ങളുടെ ശബ്ദവും ഊർജവും ഞങ്ങൾ അദ്ഭുതത്തോടെ അറിയുകയായിരുന്നു. ഈ അന്വേഷണങ്ങൾ ചെന്നെത്തിയത് പന്ത്രണ്ട് തലമുറകൾക്ക് അപ്പുറം ജീവിച്ചിരുന്ന അണ്ടത്തോടൻ കുടുംബത്തിലെ പൂർവ്വ പിതാവ് അണ്ടത്തോടൻ കലന്തര് മൂപ്പനിലും അദ്ധേഹത്തിൻറെ സഹധർമ്മിണി വടക്കയിൽ ഉമ്മാത്തയിലുമാണ്. അതിന് മുൻപ് ജീവിച്ചിരുന്നവരെപറ്റിയോ, പന്ത്രണ്ട് തലമുറകളിലായി ജീവിച്ചിരുന്ന മുഴുവൻ പേരെപറ്റിയോ ഞങ്ങൾക്ക് ആധികാരികമായ വിവരങ്ങൾ ശേഖരിക്കാൻ സാധിച്ചിട്ടില്ല, 
അതുകൊണ്ടുതന്നെ അണ്ടത്തോടൻ കുടുംബാംഗങ്ങളുടെ പൂർണ്ണ വിവരണമല്ലഎന്ന്സമ്മതിക്കുന്നു.1919 ലെ ഒ.പി 164, 172, 173, 176, 64 ഒ. എസ് 72 സിവിൽ കേസുകളിൽ ഹാജരാക്കപ്പെട്ട തലമുറയുടെ പ്ലാനും അനുബന്ധ രേഖരളും ഞങ്ങളുടെ കുടുംബ ഡയറക്ടറി നിർമ്മാണത്തിന് അടിസ്ഥാന സ്രോതസ്സായി ഞങ്ങൾ സ്വീകരിച്ചിരിക്കുന്നത്. തറവാട് വീടുകളിൽ നിന്നും ലഭിച്ച പഴയ ആധാരങ്ങൾ (കാണം, കുഴിക്കാണം, ഭാഗകരാർ, തീര്, അന്യായപട്ടിക, തരക് ആധാരങ്ങൾ) താളിയോലകൾ, കോടതി രേഖകൾ, വ്യവഹാര പകർപ്പുകൾ എന്നിവ മാസങ്ങളോളം വിശകലനം ചെയ്താണ് ഞങ്ങളുടെ കുടുംബത്തിൻറെ ഡയറക്ടറിയിൽ ഉൾപ്പെട്ട കണ്ണികളെ കണ്ടെത്താൻ കഴിഞ്ഞത്. രണ്ടാം തലമുറയിലുള്ള 5 മക്കളില് 3 പേരുടെയും മൂന്നാം തലമുറയിലെ 20 മക്കളില് 4 മക്കളുടെ പിന്മുറക്കാരെയും ഭാഗീകമായിട്ട് മാത്രമെ ഞങ്ങള്ക്ക് കണ്ടെത്തുവാന് കഴിഞ്ഞിട്ടുള്ളൂ. തലശ്ശേരി രേഖകള്, മലബാര് മാന്വല്, മറ്റ് ചരിത്ര പുസ്തകങ്ങള്, രേഖകള് നിന്നിവകളില് ഏറെ പരാമര്ശിക്കപ്പെട്ട ചരിത്രപ്രാധാന്യമുള്ള അണ്ടത്തോടന് കുടുംബത്തിന്റെ വിവരശേഖരണം പൂര്ത്തീകരിക്കുക എന്നുള്ളത് ശ്രമകരമായ പ്രവത്തനമാണ്. ഒരുപാട് പ്രദേശങ്ങളിലെ കുടുംബ തറവാട് വീടുകള് നേരിട്ട് സന്ദര്ശിച്ചിട്ടുണ്ട് രേഖകളും പുസ്തകങ്ങളും നല്കിയും വാമൊഴിയും വരമൊഴിയും സഹായിച്ച കുറെ വ്യക്തികളുണ്ട്. എല്ലാവരെയും പ്രത്യേകം സൂചിപ്പിക്കുന്നില്ലെങ്കിലും ഇതിന്റെ കമ്മിറ്റിക്കും മറ്റെല്ലാവക്കും ഒറ്റവാക്കില് നന്ദി അറിയിക്കുന്നു. തുടര്പ്രവത്തനങ്ങളില്എല്ലാവരുടെയുംഅകമഴിഞ്ഞ സഹായസഹകരണം തുടന്നും ഉണ്ടാകണമെന്നും അഭ്യര്ത്ഥനയോടെ... നന്ദി ഈ പ്രവത്തനത്തിന് റബ്ബ് പ്രതിഫലം നകുമാറാകട്ടെ - ആമീന്