Program Schedule of the Mannikoickal Kudumbayogam family meet.

Начал Thomas P. Varghese (Joy-Mannikoikal) сегодня
Сегодня в 7:50 до полудня

മണ്ണിക്കോയിക്കൽ കുടുംബയോഗം.

2023 ജൂലൈ മാസം 1ആം തീയതി.

പ്രിയ കുടുംബാംഗമേ,
കുടുംബ യോഗത്തിന്റെ വാർഷീക മീറ്റിങ് നടത്തപ്പെടുന്നു എന്ന വിവരം നേരത്തേ അറിയിച്ചു കഴിഞ്ഞതാണല്ലോ.
യോഗത്തിന്റെ വിവരങ്ങൾ താഴെ കൊടുക്കുന്നു.
1-തീയതി- 2023 ജൂലൈ ഒന്ന്.
2-സമയം-0800മണിക്ക് റെജിസ്റ്റ്റേഷൻ ആരംഭിച്ച് 0930 ക്ക് യോഗം ആരംഭിക്കും.
3- സ്ഥലം -- വിമുക്ത സേന ഭവൻ ഓഡിറ്റോറിയം. കോന്നി.(മാരൂപ്പാലം ജംഗ്ഷനിൽ നിന്നും അച്ചൻകോവിൽ നദിയിലേക്ക് പോകുന്ന വഴിയിൽ ഏകദേശം 300മീറ്റർ അകലെ)
4--ഉച്ച ഭക്ഷണത്തോടെ യോഗം സമാപിക്കും.
5--മുൻ യോഗ തീരുമാന പ്രകാരം പങ്കെടുക്കുന്ന 12 വയസ്സിനു മുകളിലുള്ള എല്ലാവരിൽ നിന്നും യോഗത്തിന്റെ ഭാഗികമായ ചിലവ് വഹിക്കുന്നതിലേക്കായി 150രൂപ വീതം സമാഹരിക്കുന്നതായിരിക്കും. വരിസംഖ്യ കൊടുക്കുന്ന അംഗങ്ങൾക്ക് ഈ തുക വരിസംഖ്യയിൽ വക വയ്ക്കുന്നത് ആയിരിക്കും.
വരിസംഖ്യ കൊടുക്കാൻ ഉള്ളവർ കുറഞ്ഞ പക്ഷം റെജിസ്റ്റ്റേഷൻ സമയത്ത് എങ്കിലും മുഴുവനും അടച്ചു ട്രഷററിൽ നിന്നും രസീത് കൈപ്പറ്റേൺട താണ്.
6-- യോഗത്തിന്റെ ബൈലൊ പ്രകാരം എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ താഴെ പറയുന്ന ഔദ്യോഗിക ഭാരവാഹികളെ തെരഞ്ഞെടുക്കേണ്ടത് ആയിരിക്കുന്നു
President
Vice President
Secretary
Treasurer
Committee members -5
യോഗ്യരായ സ്ഥാനാർഥികളെ കണ്ടെത്തി തിരഞ്ഞെടുക്കണം എന്ന് അഭ്യർത്ഥിക്കുന്നു.
മേൽപ്പറഞ്ഞവ കൂടാതെ
1--Auditor
2--Patron for the deposit.(ബാങ്കിന്റെ താൽപ്പര്യ പ്രകാരം ഡിപ്പോസിറ്റ്കളുടെ രക്ഷാധികാരി)
എന്നിവരേയും തിരഞ്ഞെടുക്കേണം.
7--ഒറ്റയ്കോ സംഘമായോ കലാപരിപാടികൾ യോഗത്തിൽ അവതരിപ്പിക്കാൻ താൽപരൃം ഉള്ളവർ, അവതരിപ്പിക്കുന്ന പരിപാടിയുടെ വിഷയം, സമയദൈർഘ്യം എന്നിവ June 20 നു മുൻപായി secretary (Dr. Susan David- ±96892134582) or Auditor(Mr. Thomas Varghese-- +919946393117) ന് അയച്ചു കൊടുക്കേണം എന്ന് അഭ്യർത്ഥിക്കുന്നു.
8--യോഗത്തിന്റെ സുഗമമായ നടത്തിപ്പിലേക്കായി പങ്കെടുക്കുന്ന അംഗങ്ങളുടെ എണ്ണം അറിയിക്കേണ്ടിയിരിക്കുന്നു. ഇതിലേക്കായി 12 വയസ്സിൽ താഴെയുള്ള കുട്ടികളുടെയും 12 വയസ്സോ അതിനു മുകളിലുള്ള മുതിർന്നവരുടെയും എണ്ണം കുടുംബനാഥന്മാർ ജൂൺ 20ന് മുൻപായി പ്രസിഡന്റ്നെയോ (Col. Daniel Oommen- +919946558130) സെക്രട്ടറിയെയോ(Dr. Susan David- +96892134582) അറിയിക്കണമെന്ന് താല്പര്യപ്പെടുന്നു. എല്ലാവർക്കും ഉച്ച ഭക്ഷണം ഭംഗിയായി ക്രമീകരിക്കുന്നതിന് ഇത് ആവശ്യമാണ്.
9-- പോയ വർഷം ക്ലാസ് 10 ലും ക്ലാസ് 12 ലും ഉള്ള പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കിട്ടിയ കുട്ടികളുടെയും മുതിർന്ന ക്ലാസുകളിൽ പ്രശസ്ത വിജയം കരസ്ഥമാക്കിയ മറ്റു വിദ്യാർത്ഥികളുടെയും മറ്റുതുറകളിൽ പ്രശസ്ത നേട്ടങ്ങൾ വരിച്ച വ്യക്തികൾ ഉണ്ടെങ്കിൽ അവരുടെയും വിവരങ്ങൾ ജൂൺ 20ന് മുൻപ് സെക്രട്ടറിയെ അറിയിക്കണമെന്ന് താല്പര്യപ്പെടുന്നു.
അന്യോന്യം സ്നേഹം പകരുവാനും പുതിയ മെമ്പേഴ്സും ആയിട്ട് പരിചയപ്പെടുവാനും സന്തോഷം പങ്കിടുവാനും ആയിട്ടുള്ള അവസരമായിട്ട് എടുത്തു കൊണ്ട് എല്ലാവരും കുടുംബസമേതം ജൂലൈ ഒന്നാം തീയതി ശനിയാഴ്ച നടക്കുന്ന സമ്മേളനത്തിൽ പങ്കു ചേരണമെന്ന് അഭ്യർത്ഥിക്കുന്നു.
എന്ന്
സെക്രട്ടറി.
വിമുക്ത സേനാ ഭവൻ ഓഡിറ്റോറിയത്തിന്റെ ഗൂഗിൾ മാപ്പ് ഇതിന് താഴെ ചേർക്കുന്നു

Зарегистрируйтесь или войдите в систему чтобы участвовать в этом обсуждении